പേരാമ്പ്ര:സിപിഐ(എം)പേരാമ്പ്ര ഏരിയാ കമ്മിറ്റി ഓഫീസിനു വേണ്ടി നിർമ്മിക്കുന്ന കോടിയേരി ബാലകൃഷ്ണൻ മന്ദിരത്തിന്റെ പ്രവൃത്തി ഉദ്ഘാനം സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പേരാമ്പ്ര എംഎല്‍എയുമായ ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു.

പേരാമ്പ്രയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പൊതു മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള വിപ്ലവ പ്രസ്ഥാനത്തിന് സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുയരുന്ന ഓഫീസ് സമുച്ചയം രാഷ്ട്രീയ ഭേദമന്യേ മുഴുവൻ ജനവിഭാഗങ്ങളുടെയും ആശ്രയകേന്ദ്രമായി പ്രവർത്തിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എംഎല്‍എ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
സിപിഐ(എം) ജില്ലാ സെക്രട്ടറി പി.മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ(എം) ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, എ.കെ.ബാലൻ, എസ്.കെ. സജീഷ്,എ.കെ. പത്മനാഭൻ, എൻ.കെ.രാധ,എം.കെ. നളിനി, സ്വാഗത സംഘം കൺവീനർ ടി.കെ. ലോഹിതാക്ഷൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയാ സെക്രട്ടറി എം. കുഞ്ഞമ്മത് സ്വാഗതവും ടി.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു.
Kodiyeri Balakrishnan'smandhir was inaugurated at Perampra